ബന്ധുക്കള്‍ കൈയൊഴിഞ്ഞ വയോധികയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ബന്ധുക്കളുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ രോഗം മൂര്‍ഛിച്ച 86കാരി സരോജിനിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടപടിയെടുത്ത ശേഷം കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷനിലെ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയിലിന്റെ പരാതിയിലാണ് നടപടി.