ജനങ്ങളെ ബുദ്ധിമുട്ടിച്ച കെഎസ്ആര്‍ടിസിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കെഎസ്ആര്‍ടിസി മാനേജിങ് ഡയറകടറും സിറ്റി പോലിസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Update: 2020-03-04 10:36 GMT

തിരുവനന്തപുരം: നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്കുണ്ടാക്കി യാത്രക്കാരെയും പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിച്ച കെഎസ് ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെതിരേസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കെഎസ്ആര്‍ടിസി മാനേജിങ് ഡയറകടറും സിറ്റി പോലിസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് മാര്‍ച്ച് 4ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.


Tags:    

Similar News