ടിക്കറ്റില്ലാതെ യാത്ര: മൂന്നു ദിവസത്തിനുള്ളില്‍ ഈടാക്കിയത് ഒരുലക്ഷം രൂപ

Update: 2020-03-11 01:20 GMT

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് ടിക്കറ്റില്ലാതെ യാത്രചെയ്ത 345 പേരെ പിടികൂടി. ഇവരില്‍ നിന്ന് 1,08,305 രൂപ പിഴ ഈടാക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 250 രൂപ പിഴയും ടിക്കറ്റ് ചാര്‍ജുമാണ് ഈടാക്കിയത്. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ്‌സിങ് ഷാമിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.


Tags:    

Similar News