വേളത്തെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Update: 2020-04-18 04:00 GMT

കുറ്റിയാടി: റെഡ് സോണില്‍ ഉള്‍പ്പെടുത്തി വേളം പഞ്ചായത്തിലെ 15ാം വാര്‍ഡ് ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ചെയ്യാനുളള തീരുമാനം ജില്ലാഭരണകൂടം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് വി കെ അബ്ദുല്ല ആവശ്യപ്പെട്ടു. ഉത്തരവിനു കാരണമായ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി വിദേശത്തു നിന്നും കരിപ്പൂരില്‍ വന്നിറങ്ങി നേരെ മെഡിക്കല്‍ കോളജില്‍ പോയി അഡ്മിറ്റാവുകയാണുണ്ടണ്ടായത്. അയാള്‍ നാട്ടില്‍ വരികയോ ആരുമായെങ്കിലും സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. ഇതുകൂടാതെ മറ്റൊരു പോസിറ്റീവ് കേസുകളും വേളത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെ സ്ഥിരികരിച്ചയാള്‍ മെഡിക്കല്‍ കോളജില്‍ നിന്നുംരോഗം ഭേദമായി വീട്ടിലെത്തിയിട്ട് രണ്ടാണ്ടാഴ്ച പിന്നിട്ടു. 15, 16, 17 വാര്‍ഡുകള്‍ ഇതിന്റെ പേരില്‍ ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തില്‍ തുടര്‍ന്ന് വരുന്ന നിയന്ത്രണങ്ങള്‍ ശക്തമായി പാലിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനം തികച്ചും അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സഹചര്യത്തില്‍ വാര്‍ഡ് ലോക്ക് ചെയ്യാനുളള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പിന്‍വലിച്ച് ജനങ്ങളുടെ പ്രയാസങ്ങളും ഭയവും അകറ്റുകയാണ് ചെയ്യേണ്ടണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


Tags:    

Similar News