യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
ചീരാല്‍ വല്ലത്തൂര്‍ ആലിക്കല്‍ പ്രദീപ് (30) ആണ് മരിച്ചത്.
സുല്‍ത്താന്‍ ബത്തേരി: യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ചീരാല്‍ വല്ലത്തൂര്‍ ആലിക്കല്‍ പ്രദീപ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ചുള്ളിയോട് മംഗലം കാപ്പിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിന്‍ എല്‍ദോയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.