ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ നിരവധി വര്‍ഷങ്ങളായി മോചനം കാത്ത് കഴിയുന്ന കസ്റ്റഡി വാഹനങ്ങളുടെ പൊളിച്ച് നീക്കല്‍ നടപടി തുടങ്ങി.മലപ്പുറം ജില്ലയില്‍ ആദ്യമായി കസ്റ്റഡി വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നത് പരപ്പനങ്ങാടിയിലാണ്.16 വാഹനങ്ങളാണ് ആദ്യപടി തരം തിരിച്ച് പൊളിച്ച് നീക്കുന്നത്.
പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന് കീഴിലുള്ള റെയിലോരത്ത് സൂക്ഷിച്ച നാട്ടുകാര്‍ക്കും, മറ്റും ദുരിതമായി മാറിയിരുന്ന വാഹനങ്ങളാണ് ലേലം ചെയ്ത് ഇന്ന് രാവിലെ മുതല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയിരിക്കുന്നത്.വര്‍ഷങ്ങളുടെ മുറവിളികള്‍ക്ക് ശേഷമാണ് ഈ നടപടിക്ക് തുടക്കമായത്.