വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു

Update: 2025-04-06 07:28 GMT

മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അസ്മയാണ് മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു പ്രസവം. യുവതിയുടെ അഞ്ചാമത്തെ പ്രസവമാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം.മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമം പോലിസ് തടഞ്ഞു. പോലിസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീന്‍ മലപ്പുറം ചട്ടിപ്പറമ്പില്‍ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്‌കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.





Similar News