എസ്ഡിപിഐ മലയോര രക്ഷായാത്ര ഏപ്രില്‍ 16,17 തിയ്യതികളില്‍

Update: 2025-04-13 12:45 GMT
എസ്ഡിപിഐ മലയോര രക്ഷായാത്ര ഏപ്രില്‍ 16,17 തിയ്യതികളില്‍

മലപ്പുറം: വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, മലയോര വികസന പ്രവര്‍ത്തനങ്ങളിലെ ഭരണകൂട വഞ്ചന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സാദിഖ് നടുത്തൊടി നയിക്കുന്ന മലയോര രക്ഷായാത്ര ഏപ്രില്‍ 16,17 തിയ്യതികളില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജാഥ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്യും. 16ന് കാളിക്കാവില്‍ നിന്നും തുടങ്ങുന്ന ജാഥ എടക്കരയിലും 17ന് മരുതയില്‍ നിന്നും തുടങ്ങുന്ന ജാഥ നിലമ്പൂരിലും സമാപിക്കും. ജാഥയില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ജാഥ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

Similar News