നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്: സംസ്ഥാന മിലാദ് കാംപയിന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Update: 2021-10-05 14:58 GMT
നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ്: സംസ്ഥാന മിലാദ് കാംപയിന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാന മിലാദ് കാംപയിന്‍ 9ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിക്കും. നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ് എന്ന പ്രമേയത്തിലാണ് യുവജന സംഗമങ്ങള്‍ നടക്കുന്നത്. വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.

സ്ത്രീകളുടെ തിരുനബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാലു പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലുഘട്ടങ്ങളിലായി മീലാദ് കാംപയിന്‍ നടക്കുന്നത്. വയോജന സംഗമം (നരച്ചവരെ നിരസിക്കരുത്), 16ന് എറണാകുളത്തും വനിതാ സംഗമം (സ്ത്രീകളുടെ തിരുനബി), 23ന് കണ്ണൂരും ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം), 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം നടക്കുന്നതെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

Tags:    

Similar News