മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; കേസെടുത്ത് പോലിസ്

Update: 2024-08-01 07:13 GMT

തിരുവനന്തപുരം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. വയനാട് സൈബര്‍ ക്രൈം സ്‌റ്റേഷനിലും തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലുമാണ് കേസെടുത്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് എക്‌സിലെ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലിനെതിരേ വയനാട് സൈബര്‍ െ്രെകം പോലിസ് ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പ് എന്നിവ അനുസരിച്ച് കേസെടുത്ത.് ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളിക്കളയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാണ് പോലിസ് ആരോപിക്കുന്നത്. 'കൊക്ക് കാക്ക കുയില്‍' എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കേസെടുത്തത്. തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ സൈബര്‍ പോലിസിന്റെ നിരീക്ഷണം ശക്തമാക്കിയതായും പോലിസ് അറിയിച്ചു.

Tags:    

Similar News