മൂല്യങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്ന നിയമനം അവഹേളനം: എസ്‌കെഎസ്എസ്എഫ്
മതനിരാസത്തെയും മതരഹിത സംസ്‌കാരത്തേയും കൊട്ടിയാഘോഷിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെജോലി നേടാന്‍ മതത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.
മലപ്പുറം: മതത്തിന്റെ മൂല്യങ്ങളെ തളളിപ്പറയുന്നവര്‍ മതത്തിന്റെ ആനുകൂല്യം മറപിടിച്ച് ജോലി നേടിയെടുക്കുന്നത്അവഹേളനമാണെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി. മതനിരാസത്തെയും മതരഹിത സംസ്‌കാരത്തേയും കൊട്ടിയാഘോഷിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെജോലി നേടാന്‍ മതത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.
കാലടി സര്‍വകലാശാലയിലെ വിവാദ നിയമന കാര്യമുള്‍പ്പടെ വിവിധ തസ്തികകളിലെ നിയമന കാര്യം ചട്ടങ്ങള്‍ മറികടന്നാണെന്ന ആരോപണം നിലനില്‍ക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ നോക്കുകുത്തികളാക്കുന്ന രാഷ്ട്രീയ സമീപനങ്ങള്‍ ഉണ്ടായിക്കൂടെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.