'ബാക്ക് ടു സ്‌കൂള്‍, സേഫ് ടു സ്‌കൂള്‍'; സ്റ്റുഡന്റ്‌സ് മോട്ടിവേഷന്‍ പ്രോഗ്രാം

Update: 2021-11-01 04:42 GMT

ചാപ്പനങ്ങാടി: പിഎംഎസ്എഎച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ് ചാപ്പനങ്ങാടി പിടിഎ, എസിസിഇഎസ്എസ് ഇന്ത്യ & വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംയുക്തമായി സ്റ്റുഡന്റ്‌സ് മോട്ടിവേഷന്‍ ക്യാംപ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ജാഫര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി റെയ്ഹാന ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ആദ്യ സെഷനില്‍ കൗമാരത്തിന്റെ രസതന്ത്രം എന്ന വിഷയത്തില്‍ ആക്‌സസ് ഇന്ത്യ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് ഡോ. അസ്‌ലം പേരാമ്പ്ര ക്ലാസെടുത്തു.


 യുവ സെലിബ്രിറ്റിയും ട്രെയ്‌നറുമായ ബാസിത് ആല്‍വിയുടെ സാന്നിധ്യം ശ്രദ്ധേയമായി. രണ്ടാം സെഷനില്‍ സുരക്ഷിത ബാല്യം എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ മലപ്പുറം മുഹ്‌സിന്‍ പരി ക്ലാസെടുത്തു. വിദ്യാര്‍ഥികളുടെ ഭാവി ശോഭനമാക്കാനും കഴിവ് വര്‍ധിപ്പിക്കുവാനും സൈബര്‍ മേഖലയിലെ ചതിക്കുഴികളെപ്പറ്റി ബോധവല്‍ക്കരിക്കാനും ഉപകരിക്കുന്നതായിരുന്നു രണ്ട് സെഷനുകളും.

റഷീദ് മാഷ് (പ്രിന്‍സിപ്പല്‍ എച്ച്എസ്‌സി), രാജീവ് മാഷ്, പുന്നൂസ് മാഷ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ ഷഫീഖ് മാഷ്, സാബു ഇസ്മായില്‍ (ഹെഡ് മാസ്റ്റര്‍) പങ്കെടുത്തു. കുട്ടികളുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ ക്ലാസുകള്‍ കൊണ്ടും ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ച ആക്‌സസ് ഇന്ത്യ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഭാരവാഹികളെ ഹെഡ് മാസ്റ്റര്‍, പിടിഎ കമ്മിറ്റി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

Tags:    

Similar News