താനൂര്‍: താനാളൂര്‍ ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിനാ(7) ണ് മരിച്ചത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്താണ് അപകടം. ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍നിന്നും വിറകുമായി അരീക്കാടേക്ക് പോവുന്ന വഴിയാണ് അപകടമുണ്ടായത്.
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ആപ്പേയും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആപ്പേ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആപ്പേ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.