അരീക്കോട്:അരീക്കോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.സിപിഎം അരീക്കോട് ഏരിയാ കമ്മറ്റി അംഗം എം ടി മുസ്തഫ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അരീക്കോട് പഞ്ചായത്തിലെ വാര്‍ഡുകളിലെ കുടുംബങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും,പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും സിപിഎം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ സാദില്‍,പി കെ സുഭാഷ്, എന്‍ സി ഉമ്മര്‍ ഫാറൂഖ്, ഒ കെ അലി, കെ രതീഷ്, കെ വി ശിവാനന്ദന്, കെ മുക്താര്‍, കണ്ടേങ്ങല്‍ അബ്ദുറഹിമാന്, സി കെ അശ്റഫ് എന്നിവര്‍ സംസാരിച്ചു.