രോഗപ്രതിരോധത്തിന് സൈക്കിള്‍ സവാരി

Update: 2021-06-03 08:50 GMT

തിരൂര്‍: ഓയിസ്‌കാ ഇന്റര്‍നാഷനലിന്റെയും റസിഡന്‍സ് അസോസിയേഷന്റെയും ജില്ലാതല സൈക്കിള്‍ സവാരി. കൊവിഡ് കാലഘട്ടത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലൊരു വ്യായാമമുറയാണ് ലോക സൈക്കിള്‍ ദിനമായ ജൂണ്‍ 3ന് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ സൈക്കിള്‍ സവാരി.

ഗാന്ധിയന്‍ പ്രകൃതി ഗ്രാമം മേധാവി ഡോ.പി എ രാധാകൃഷ്ണന്റെയും ഓയികയുടെയും റസിഡന്‍സ് അസോസിയേഷന്റെയും ജില്ലാ പ്രസിഡന്റായ കെ കെ അബ്ദുല്‍ റസ്സാഖ് ഹാജിയുടെയും നേതൃത്വത്തില്‍ ദേശീയ ഹര്‍ഡില്‍സ് 2021 ജേതാവ് ആര്‍ ആരതി ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന സൈക്കിള്‍ യാത്രാ അംഗം വി പി ഗോപാലനെ പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രയില്‍ എ മാധവന്‍ മാസ്റ്റര്‍, പി എച്ച് ജിതേഷ്, കെ പി അബൂബക്കര്‍, അനന്തു ആതവനാട്, ദിവ്യാ ഭാരതി, സ്‌നേഹ ജോര്‍ജ് എന്നിവര്‍ അനുഗമിച്ചു.

Tags:    

Similar News