ഡല്‍ഹി ഭരണകൂട വേട്ട; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡേ-നൈറ്റ് സമര ദിനം സംഘടിപ്പിച്ചു
ഗര്‍ഭിണി കൂടിയായ സഫൂറ സര്‍ഗാറിനോടുള്ള ഐക്യദാഢ്യമായി 'കാരിയിങ് മോം പ്രൊട്ടസ്റ്റ്' തലക്കെട്ടില്‍ ഗര്‍ഭിണികളുടെ പ്രത്യേക പ്രതിഷേധ പരിപാടി മണ്ഡലങ്ങളില്‍ സംഘടിപ്പിച്ചു
മലപ്പുറം: ലോക്ക് ഡൗണ്‍ കാലയളവില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്ന പോലിസ് ഭരണകൂടവേട്ടയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡേ-നൈറ്റ് സമര ദിനം സംഘടിപ്പിച്ചു. സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വിഷയത്തിന്റെ ശ്രദ്ധക്ഷണിച്ച് ജില്ലയിലെ എംപിമാരായ രാഹുല്‍ ഗാന്ധി, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് ഇ-മെയിലുകള്‍ അയച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുസ് ലിം നേതാക്കള്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവര്‍ക്കെതിരേ നടക്കുന്ന വേട്ടയില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഇ-മെയില്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ കെ അശ്‌റഫ് നിര്‍വഹിച്ചു.
രാത്രി 9.30 മുതല്‍ 10 വരെ വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ കാന്‍ഡില്‍ ലൈറ്റ് പ്രൊട്ടസ്റ്റ് നടത്തി. യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ ഗവേഷക വിദ്യാര്‍ഥിനി ഗര്‍ഭിണി കൂടിയായ സഫൂറ സര്‍ഗാറിനോടുള്ള ഐക്യദാഢ്യമായി 'കാരിയിങ് മോം പ്രൊട്ടസ്റ്റ്' തലക്കെട്ടില്‍ ഗര്‍ഭിണികളുടെ പ്രത്യേക പ്രതിഷേധ പരിപാടി മണ്ഡലങ്ങളില്‍ സംഘടിപ്പിച്ചു. ഡല്‍ഹി പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികള്‍ ഓണ്‍ലൈന്‍ ലൈവില്‍ സംസാരിച്ചു.