സാമ്പത്തിക ക്രമകേട്: രണ്ട് നഗരസഭ ജീവനക്കാരെ സ്ഥലംമാറ്റും
രണ്ടു പേരുടെയും രണ്ടു വര്‍ഷത്തെ ഇഗ്രിമെന്റ് തടയാനും, ബന്ധപ്പെട്ട മറ്റ് ജീവനക്കാരെ താക്കീത് ചെയ്യാനും ശുപാര്‍ശ
ജീവനക്കാര്‍ നഗരസഭക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടില്ലന്നും എന്നാല്‍ കൃത്യമായ സാമ്പത്തിക തിരിമറിയും ക്രമകേടും ചൂണ്ടികാട്ടിയ ഓഡിറ്റിങ്ങ് റിപോര്‍ട്ടില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലന്നും നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അറിയിച്ചു.മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടികാട്ടി സംസാരിച്ച ഇടത് ജനകീയ മുന്നണി കൗണ്‍സിലര്‍ സെയ്തലവി കോയ ധനകാര്യ സ്റ്റാന്റിങ് കമ്മറ്റിയുടെ വീഴ്ച്ച ചൂണ്ടികാട്ടി. എന്നാല്‍ നഗരസഭക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലന്നും അതെ സമയം മുന്‍സിപ്പാലിറ്റിയുടെ പ്രതിദിന വരുമാനം അതാത് ദിവസം ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതും വസ്തുതാപരമാണന്ന് അംഗങ്ങള്‍ക്കെല്ലാം ബോധ്യമായെന്നും ഇടത് നിരയിലെ അംഗം കെ സി നാസര്‍ പറഞ്ഞു.
ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷയായ വൈസ് ചെയര്‍ പേഴ്‌സണ്‍ ക്രമകേടിന്റെ ഉത്തര വാദിത്വമേറ്റെടുത്ത് രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ സ്റ്റാന്റിങ്ങ് കമ്മറ്റിയിലെ ഇടത് അംഗത്തിന്റെ ഈ കാര്യത്തിലുള്ള നിലപാടെന്താണന്ന് വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ബാന്‍ പരപ്പനങ്ങാടിയും സ്ഥിര സമിതി അദ്ധ്യക്ഷന്‍ പി പി ഷാഹുല്‍ ഹമീദും തിരിച്ചടിച്ചു. സംഭവത്തില്‍ രണ്ടു ജീവനക്കാരെ മാത്രം ബലിയാടാക്കി വിഷയം അവസാനിപ്പിക്കാനാവില്ലന്ന് ഇടതുപക്ഷ നിരയിലെ കൗണ്‍സിലര്‍ ശമീര്‍ മമ്മികത്ത് മുന്നറിയിപ്പ് നല്‍കി. വീണു കിട്ടിയ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തന്നതിന് പകരം സമചിത്തതോടെയാണ് ഇടതുപക്ഷ നേത്യത്വം നിലപാട് കൈകൊണ്ടത്.