പരപ്പനങ്ങാടി ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

തീരദേശ വികസന കോര്‍പറേഷനില്‍നിന്നും ലഭ്യമാക്കിയ 46 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത്.

Update: 2020-07-09 11:29 GMT
പരപ്പനങ്ങാടി ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

പരപ്പനങ്ങാടി: ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തി. തീരദേശ വികസന കോര്‍പറേഷനില്‍നിന്നും ലഭ്യമാക്കിയ 46 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും പി കെ അബ്ദുറബ്ബ് എംഎല്‍എ ഫലകം അനാവരണം ചെയ്യുകയും ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

എത്രയും പെട്ടന്ന് പുതിയ കെട്ടിടം സ്‌കൂളിന്റെ ഭാഗമാക്കുന്നതിന് അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അബ്ദുറബ്ബ് പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, പ്രധാന അധ്യാപകന്‍ എന്നിവരും പങ്കെടുത്തു. 

Tags:    

Similar News