വീടിന്റെ തറകല്ലിടല്‍ കര്‍മം നിര്‍വഹിച്ചു
മാളയിലെ പി കെ പരമേശ്വരന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറകല്ലിടല്‍ കര്‍മം മുന്‍ എംപി കെ പി ധനപാലന്‍ നിര്‍വ്വഹിച്ചു.
മാള: വലിയപറമ്പ് സ്‌നേഹഗിരിയില്‍ പരിമിതികളോട് പൊരുതി പ്ലസ്ടു പരീക്ഷയില്‍ അഞ്ച് എ പ്ലസ്സും ഒരു എ യും നേടിയ ആര്യക്കും കുടുംബത്തിനും വേണ്ടി മാളയിലെ പി കെ പരമേശ്വരന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറകല്ലിടല്‍ കര്‍മം മുന്‍ എംപി കെ പി ധനപാലന്‍ നിര്‍വ്വഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, കുരുവിലശ്ശേരി സഹകരണ സംഘം പ്രസിഡന്റ് ജോഷി പെരേപ്പാടന്‍, ട്രസ്റ്റ് ഭാരവാഹികളായ വിനോദ് വിതയത്തില്‍, സോയ് കോലഞ്ചേരി, സെന്‍സന്‍ അറക്കല്‍, ജെയ്‌സന്‍ മാളിയേക്കല്‍, ഗ്രാമപഞ്ചായത്തംഗം ബിജു ഉറുമീസ്, പി സി ഗോപി, ഉല്ലാസ് പാട്ടത്തിപറമ്പില്‍, ഉണ്ണികുട്ടന്‍, ഷിന്റോ എടാട്ടൂക്കാരന്‍ എന്നിവരും ആര്യയുടെ കുടുംബാഗങ്ങളും പങ്കെടുത്തു.