ഗവ. യുപി സ്‌കൂള്‍ മൂര്‍ക്കനാട് കെട്ടിട ശിലാസ്ഥാപനം

ശിലാഫലകം അനാഛാദനം പി കെ ബഷീര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

Update: 2021-02-26 13:21 GMT

അരീക്കോട്: കേരള സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ. യുപി സ്‌കൂള്‍ മൂര്‍ക്കനാടിന് അനുവദിച്ച (കിഫ്ബി ഫണ്ട് ഒരു കോടി രൂപ)കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.

ശിലാഫലകം അനാഛാദനം പി കെ ബഷീര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ജിഷ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജ്യോതിഷ്‌കുമാര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ഹസ്‌നത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അയ്യൂബ്, വാര്‍ഡ് മെമ്പര്‍ ടി അനുരൂപ്, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ എം ഉബൈദുല്ല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം മണി, എഇഒ എന്‍ മോഹന്‍ദാസ്, ബിപിസി പി ടി രാജേഷ്, എസ്എംസി ചെയര്‍മാന്‍ അല്‍മോയ റസാഖ്, മുന്‍ ബ്ലോക്ക് മെമ്പര്‍ വി പി റഊഫ്, മുന്‍ വാര്‍ഡ് മെമ്പര്‍ എം ഹഫ്‌സത്ത്, ഹെഡ്മാസ്റ്റര്‍ സുബ്രഹ്മണ്യന്‍ പാടുകണ്ണ, പിടിഎ പ്രസിഡന്റ് എം മണികണ്ഠന്‍, സ്റ്റാഫ് സെക്രട്ടറി സി അബ്ദുറസാഖ് സംസാരിച്ചു.

Tags:    

Similar News