
പരപ്പനങ്ങാടി : ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്കെതിരേ ആക്രമണം. വീടു കയറിയുള്ള മുന്നറിയിപ്പാണ് ചേരിതിരിഞ്ഞ സംഘർഷത്തിനിടയാക്കിയത്. ആലുങ്കൽ ബീച്ചിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപം കൊണ്ട ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്കു നേരെയാണ് ആക്രമണമുണ്ടായത്. പരപ്പനങ്ങാടി ഹാർബറിനടുത്തെ തീരത്ത് ബുധനാഴ്ച്ച വൈകീട്ട് ആറെ മുപ്പതോടെയാണ് സംഘട്ടനമുണ്ടായത്.
താനൂർ ഡിവിഎസ്പി സ്ഥലത്തെത്തിയ ശേഷമാണ് രംഗം ശാന്തമായത്. ലഹരി വ്യാപനത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കെ സി ഷാജഹാൻ , ഏ പി ഉമ്മർ , വി പി ഫൈസൽ , എം പി ബഷീർ , വി പി ഫിറോസ് , കെ പി യൂസഫ് എന്നിവരെ പരിക്കേറ്റ നിലയിൽ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ് ഐആർ രേഖപെടുത്തിയിട്ടിലെന്നാണ് വിവരം. വ്യാഴാഴ്ച്ച ഇതു സംബന്ധിച്ച് നടപടി കൈകൊള്ളുമെന്ന് പോലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡയിലെടുത്തതായി സൂചനയുണ്ട്.