സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം: എസ്ടിയു

Update: 2022-01-10 07:54 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലം സെക്യൂരിറ്റി തൊഴിലാളി യൂനിയന്‍ (എസ്ടിയു) കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ സംസ്ഥാന സിക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, മിനിമം വേതനം 20000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ടി കുട്ട്യാവ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി കെ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഉസ്മാന്‍എലായി, ചേക്കാലി അബ്ദുറസാഖ്, ജാഫര്‍ കോലാക്കല്‍, ഹംസ കളത്തിങ്ങല്‍, എ അഹമ്മദുണ്ണി സംസാരിച്ചു. ഭാരവാഹികളായി കളത്തിങ്ങല്‍ ഹംസ (പ്രസിഡന്റ്), കല്ലുംകണ്ടി അബൂബക്കര്‍(ജനറല്‍ സെക്രട്ടറി), ഏറിയാടന്‍ അബുല്‍ അസീസ് (ട്രഷര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Tags:    

Similar News