കെ റെയില്‍: അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ നോക്കേണ്ട- മുസ്‌ലിം യൂത്ത് ലീഗ്

Update: 2022-03-10 13:38 GMT
കെ റെയില്‍: അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ നോക്കേണ്ട- മുസ്‌ലിം യൂത്ത് ലീഗ്

താനാളൂര്‍: കെ റെയില്‍ കുറ്റിയടിക്കലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത പോലിസ് നടപടിയില്‍ താനൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുന്നറിയിപ്പോ നോട്ടീസോ കൊടുക്കാതെ ആളുകളില്ലാത്ത സമയത്ത് പോലിസ് ബലം പ്രയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി നടത്തിയ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം, കെ ഉവൈസ്, ടി നിയാസ്, എ പി സൈദലവി, സിറാജ് കാളാട്, സൈദലവി തൊട്ടിയില്‍, പി കെ ഇസ്മായില്‍, പി അയ്യൂബ്, ഇ എം ഷമീര്‍ ചിന്നന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News