രാമനവമി ദിനത്തില്‍ സംഘ്പരിവാര്‍ കലാപം ആഘോഷിക്കുന്നു: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
ന്യൂഡല്‍ഹി: വെറുപ്പും കലാപവും ആഘോഷിക്കുന്ന സംഘ്പരിപാടി രാജ്യത്ത് നിരന്തരം തുടരുകയാണ്. രാമനവമി ആഘോഷ ദിനത്തില്‍ ഡല്‍ഹി ജെ എന്‍ യു സര്‍വ്വകലാശാലയിലും മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും സംഘ് പരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശ്രീരാമനിന്ദയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു പറഞ്ഞു.
നീതിയുമായി ബന്ധപ്പെട്ടാണ് ശ്രീരാമ നാമം ഇന്ത്യയില്‍ മുഴങ്ങിയത്. ബിജെപിയുടെ തണലില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരോധം അപകടകരമാം വിധം വളരുകയാണ്. ഇതിനെതിരെ രാജ്യത്ത് ശക്തമായ ജാഗ്രത ഉണ്ടാകണം. മുസ്‌ലിം വിരോധം ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ബി ജെ പി തന്ത്രമാണ് ഇതിന് പുറകില്‍. ഗുജറാത്തിലും കര്‍ണാടകയിലും തിരഞ്ഞെടുപ്പ് അധികാരം നേടാനാണ് നിരന്തരമായ ഈ കലാപ ശ്രമങ്ങള്‍.
മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നിശബ്ദത വെടിഞ്ഞ് ജനാധിപത്യ പ്രതിരോധത്തിന് മുതിര്‍ന്നില്ലെങ്കില്‍ ഇന്ത്യയെന്ന മതേതര ആശയത്തെ സംഘ് പരിവാര്‍ എന്നെന്നേക്കുമായ് തകര്‍ക്കപ്പെടും.