വാഹന പരിശോധനക്കിടെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണം: മുസ്‌ലിം യൂത്ത്‌ലീഗ്
താനൂര്‍: വാഹന പരിശോധനക്കിടെ തെയ്യാല സ്വദേശിയായ യുവാവിനെ താനൂര്‍ സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സഭ്യമല്ലാത്ത ഭാഷയില്‍ ആക്രോശിച്ചായിരുന്നു പോലിസിന്റെ ക്രൂര മര്‍ദനം. അവശനിലയിലായ യുവാവിനെ തിരൂരങ്ങാടി ഹോസ്പിറ്റലിലും, അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ വകുപ്പ് തല നടപടിയെടുക്കാന്‍ തായ്യാറാവണം. പോലിസ് രാജ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോലിസുകര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നൗഷാദ് പറപ്പൂതടം അധ്യക്ഷത വഹിച്ചു. കെ ഉവൈസ്, ടി നിയാസ്, എ പി സൈതലവി, സിറാജ് കാളാട്, പി കെ ഇസ്മായില്‍, പി അയൂബ്, ഇ എം സമീര്‍ ചിന്നന്‍ എന്നിവര്‍ സംസാരിച്ചു.