കേരളപ്പിറവി ദിനാഘോഷം: എസ് ഡിപിഐ സെമിനാര്‍ തിരൂരില്‍

Update: 2022-10-30 07:47 GMT
കേരളപ്പിറവി ദിനാഘോഷം: എസ് ഡിപിഐ സെമിനാര്‍ തിരൂരില്‍

മലപ്പുറം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളം: ഒരുമയും പെരുമയും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് വൈകീട്ട് 4.30ന് തിരൂര്‍ സാംസ്‌കാരിക സമുച്ഛയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ സിബ്ഗ കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ മുഹമ്മദ് സാദിഖ്, എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ്, മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി, മറുവാക്ക് എഡിറ്റര്‍ അംബിക എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News