പെരുന്നാള്‍ നിറവില്‍ സംസ്ഥാനം; ഗള്‍ഫിലും പെരുന്നാള്‍ ഇന്ന്, ഉത്തരേന്ത്യയിലും ഡല്‍ഹിയിലും ചെറിയ പെരുന്നാള്‍ നാളെ

Update: 2024-04-10 04:14 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. 



'ഉത്തരേന്ത്യയിലും ഡല്‍ഹിയിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്ത് 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പൊന്നാനി കടപ്പുറത്താണ് ഇന്നലെ മാസപ്പിറ കണ്ടത്. തുടര്‍ന്ന് വിവിധ ഖാസിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഖാസിമാരുടെ പ്രഖ്യാപനം വന്നതോടെ പള്ളികളില്‍ നിന്നും തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങി. ഇതോടെ ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് ഇസ്ലാം മതവിശ്വാസികള്‍ കടന്നു. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്.

ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതോടെ യുഎഇ ഉള്‍പ്പടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഒന്നിച്ച് പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ഈദ് ഗാഹുകള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈദ് അല്‍ ഫിത്തര്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കി.

Tags:    

Similar News