ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച; ഒമാനില്‍ തീരുമാനമായില്ല
ദുബൈ: ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്.
ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും ഇല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും ഒമാനില്‍ പെരുന്നാള്‍.