ഗള്‍ഫില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കവെ പ്രവാസി കുഴഞ്ഞു വിണു മരിച്ചു

Update: 2024-12-07 09:21 GMT

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കവെ പ്രവാസി കുഴഞ്ഞു വിണു മരിച്ചു.അബുദാബി ഇത്തിഹാദ് എയര്‍വേസ് ജീവനക്കാരനായിരുന്ന ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. ശേഷം കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞു വീണത്.ഭാര്യ ഖൈറുന്നീസ. മക്കള്‍ ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി) രുമക്കള്‍ റയീസ് കടവത്തൂര്‍, നശ മൊകേരി.

Tags:    

Similar News