കൊണ്ടോട്ടി: നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കൊണ്ടോട്ടി സെന്റര്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അഭിപ്രായപ്പെട്ടു. 'ചേലൊത്ത നാടാവാന്‍ പെരുത്ത് പുതി' എന്ന പേരില്‍ കൊണ്ടോട്ടി സെന്റര്‍ ഒരുക്കിയ ദശവാര്‍ഷികപ്പതിപ്പ് ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. കൊണ്ടോട്ടി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ ടി വി ഇബ്രാഹീം എംഎല്‍എ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ മച്ചിങ്ങലകത്തിന് നല്‍കിയാണ് ദശവാര്‍ഷികപ്പതിപ്പ് പ്രകാശനം നിര്‍വഹിച്ചത്. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. സലീം മധുവായി അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ സലാം തറമ്മല്‍, അഷ്‌റഫ് മടാന്‍ നിസാര്‍ സി പി അബ്ദുല്‍ ഖാദര്‍, റസാഖ് പയബ്രോട്ട്, മുസ്തഫ മുണ്ടപ്പലം, കെ ടി റഹ്്മാന്‍ തങ്ങള്‍, ശാദി മുസ്തഫ, പഴേരി കുഞ്ഞിമുഹമ്മദ്, ഇസ്മായില്‍ നീറാട്, കുഞ്ഞുമുഹമ്മദ് എം പി, രായീന്‍കുട്ടി നീറാട്, അബ്ദുല്‍ കബീര്‍ വട്ടപ്പറമ്പന്‍, ജാഫര്‍ കൊടവണ്ടി സംസാരിച്ചു. കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കൊണ്ടോട്ടി ഡയാലിസിസിനുള്ള ഈ വര്‍ഷത്തെ വിഹിതം ട്രസ്റ്റ് ചെയര്‍മാന്‍ മടത്തില്‍ അബൂബക്കര്‍ ജബ്ബാര്‍ ഹാജിക്ക് കൈമാറി.
തുടര്‍ന്നു നടന്ന 'കൊണ്ടോട്ടിയുടെ ഭാവി വികസനം' സെമിനാറില്‍ കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലര്‍മാരായ പി അബ്ദുര്‍റഹ്്മാന്‍ മുഹമ്മദ് റാഫി, അഡ്വ. കെ കെ സമദ്, വി അബ്ദുല്‍ ഹക്കീം, ഇ എം റഷീദ്, പി കെ റഷീദ്, ഡോ. വിനയകുമാര്‍, അഷ്‌റഫ് കൊണ്ടോട്ടി, അഷ്‌റഫ് സ്രാങ്ക്, അസീസ് കളത്തിങ്ങല്‍, ഷെരീഫ് നീറാട് സംസാരിച്ചു. കബീര്‍ കൊണ്ടോട്ടി മോഡറേറ്ററായിരുന്നു. തുടര്‍ന്നു നടന്ന കലാപരിപാടികളും അരങ്ങേറി.