ഉരുള്‍പൊട്ടല്‍ ഭീഷണി: മണ്ണാര്‍ മലയിലെ ആദിവാസികളെ മാറ്റി പാര്‍പ്പിച്ചു
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകന്നതിനാല്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ മണ്ണാര്‍മലയിലെ 6 അംഗ ആദിവാസി സംഘത്തെ മണ്ണാര്‍മല യുപി സ്‌കൂള്‍ ക്യാംപിലേക്ക് മാറ്റി.
പെരിന്തല്‍മണ്ണ: മണ്ണാര്‍ മലയിലെ ആദിവാസികളെ മഴ ശക്തമായ സാഹചര്യത്തില്‍ മാറ്റി പാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകന്നതിനാല്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ മണ്ണാര്‍മലയിലെ 6 അംഗ ആദിവാസി സംഘത്തെ മണ്ണാര്‍മല യുപി സ്‌കൂള്‍ ക്യാംപിലേക്ക് മാറ്റി. നിലവില്‍ എട്ടു പേരാണ് താമസക്കാരെങ്കിലും രണ്ടു പേരുള്ള ഒരു കുടുംബം 13 ദിവസം പ്രായ കുഞ്ഞുമായി അവിടെ തന്നെ താമസിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എം മുസ്തഫയും വാര്‍ഡ് മെമ്പര്‍ ഹൈദര്‍ തോരപ്പ, 10ാം വാര്‍ഡ് മെമ്പര്‍ കെ ജലീല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ ടി ഷിയാസ്, ആര്‍ആര്‍ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം അവരെ അപകട സാധ്യത പറഞ്ഞ് മനസ്സിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വരാന്‍ കൂട്ടാക്കിയില്ല. ഈ വിവരം വില്ലേജ് ഓഫിസര്‍ മുഖേന തഹസില്‍ദാറെ അറിയിച്ചിട്ടുണ്ട്. ക്യാംപിലേക്ക് വന്നവര്‍ക്കാവശ്യമായ താത്കാലിക സൗകര്യങ്ങള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചെയ്ത് കൊടുത്തു.