ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും: ആര്‍ ടി ഒ

Update: 2020-10-06 03:49 GMT

പെരിന്തല്‍മണ്ണ: ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നു പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി.യു മുജീബ് അറിയിച്ചു. കൊവിഡ് കാലത്ത് കൂടുതല്‍ പേര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി കാണുന്നു. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ 20ശതമാനം വര്‍ധനവാണിത്. ഇതിനു ആനുപാതികമായി ഹെല്‍മറ്റ് ഉപയോഗിക്കാതെ വാഹന ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതിനാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നിഷ്‌കര്‍ഷിച്ച പോലെ ഹെല്‍മറ്റ് ധരിക്കാതെ വരുന്നവരുടെ ലൈസന്‍സില്‍ പിഴ അടച്ചാലും ഇക്കാര്യം രേഖപ്പെടുത്തും.

വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്നു മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹന പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ പുതുതായി മൂന്നു സ്‌ക്വാഡിനെ കൂടി അനുവദിച്ചതായി പുതുതായി സ്ഥാനമേറ്റെടുത്ത ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത്കുമാര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് റോഡ് സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും എല്ലാ മോട്ടോര്‍ സൈക്കിള്‍ ഉപയോക്താക്കളും ഹെല്‍മറ്റ് ധരിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ ഇന്നു മുതല്‍ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജോയിന്റ് ആര്‍ടിഒ സി.യു മുജീബ് അറിയിച്ചു.




Tags:    

Similar News