മരുത കെട്ടുങ്ങല്‍ റഹ്മാനിയ്യ പൂര്‍വ വിദ്യാര്‍ഥി സംഗമം നവ്യാനുഭവമായി

Update: 2022-10-16 16:10 GMT

മരുത: നാലര പതിറ്റാണ്ടായി മതവിജ്ഞാന രംഗത്ത് പ്രവര്‍ത്തിക്കുന്ന മരുത കെട്ടുങ്ങല്‍ റഹ്മാനിയ്യ സെക്കന്‍ഡറി മദ്‌റസയില്‍ മുന്‍കാലങ്ങളില്‍ സേവനം ചെയ്ത അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നു. 'ഒരുവട്ടം കൂടി' എന്ന പേരില്‍ ചേര്‍ന്ന സംഗമത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍, മുന്‍കാല അനുഭവങ്ങള്‍, ഭാവി പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു. മുന്‍ അധ്യാപകരെ ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി പി അബ്ദു മൗലവി അധ്യക്ഷനായി. മഹല്ല് ഖതീബ് സി ഹംസ വഹബി ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് നൂറാനി കണ്ണൂര്‍, ടി മുഹമ്മദ് മൗലവി കാവനൂര്‍, സി അബ്ദുല്‍ അസീസ് വഹബി വാളോറുങ്ങല്‍, കെ ടി ഫിര്‍ദൗസ് മൗലവി ആമയൂര്‍, മുസ്തഫ സഖാഫി, സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍ പോത്തുകല്‍, അബ്ദുല്ല വഹബി മണക്കാട്, കൊണ്ടാടന്‍ അബ്ദുറഹിമാന്‍ മൗലവി, ബഷീര്‍ പെരിയശോല, ഫൈസല്‍ ദാറാനി ചേരമ്പാടി, പി ടി എസ് മരുത, സി കെ സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News