നാദാപുരം ഖാസി സാധാരണ ജീവിതം കൊണ്ട് അസാധാരണത്വം പ്രാപിച്ച വ്യക്തിത്വം: എം പി അബ്ദുസ്സമദ് സമദാനി എംപി
മലപ്പുറം: നാലുപതിറ്റാണ്ടുകാലം നാദാപുരം ഖാസിയായിരുന്ന മേനക്കോത്ത് അഹമ്മദ് മുസ്‌ല്യാര്‍ എളിമകൊണ്ടും ജീവിത ലാളിത്യം കൊണ്ടും ശ്രദ്ധേയനായിരുന്നുവെന്ന് എം പി അബ്ദുസ്സമദ് സമദാനി എംപി. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖാസി, പണ്ഡിതന്‍ തുടങ്ങിയുള്ള ബഹുമതികള്‍ അലങ്കരിക്കുമ്പോളും ആള്‍ക്കൂട്ടത്തില്‍ ഒരാളായി സാധാരണ ജീവിതംകൊണ്ട് അസാധാരണത്വം പ്രാപിച്ചവരാണ് ഖാളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. എസ്‌വൈഎഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ്തങ്ങള്‍ അധ്യഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ഡോ. ഉവൈസ് ഫലാഹി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി യു. മുജീബ് വഹബി പുവ്വത്തിക്കല്‍, ഹുസൈന്‍ വഹബി മുണ്ടമ്പ്ര, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, കെ എം ശംസുദ്ദീന്‍ വഹബി, സമദ് മൗലവി ചേനാംപറമ്പ്, ശബീര്‍ മൗലവി മമ്പാട് എന്നിവര്‍ സംസാരിച്ചു.