ദേശീയ അവാര്‍ഡ് ജേതാക്കളായ ഇ ആര്‍ ഉണ്ണിയേയും സി പി ശിഹാബുദ്ദീനേയും സൗഹൃദവേദി തിരൂര്‍ ആദരിച്ചു

Update: 2022-08-01 08:26 GMT
തിരൂര്‍ :പഞ്ചാബ് മലയാളി അസോസിയേഷന്റെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡ് നേടിയ ഇ ആര്‍ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം നാഷണല്‍ അവാര്‍ഡ് നേടിയ സി പി ശിഹാബുദ്ദീനും സൗഹൃദവേദി, തിരൂര്‍ സ്വീകരണം നല്‍കി ആദരിച്ചു.പോലിസ് ലൈനിലുള്ള ഐഎച്ച്ടി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ആദരവ് സമ്മേളനം തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ കെ അബ്ദുല്‍ റസാക്ക് ഹാജി, ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ കാദര്‍ കൈനിക്കര ,പി പി ഏനുദ്ദീന്‍ കുട്ടി ഹാജി ,ഡോ: കെ പി നജുമുദീന്‍, പി കെ രതീഷ്, പി പി അബ്ദൂറഹിമാന്‍, റസാക്ക് ഹിന്ദുസ്ഥാന്‍, വി പി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാക്കളായ ഇ ആര്‍ ഉണ്ണി, സി പി ശിഹാബുദ്ദീന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി .

20 വര്‍ഷമായി പത്ര പ്രവര്‍ത്തന രംഗത്തുള്ള ഇ ആര്‍ ഉണ്ണി മലയാളമനോരമ (തിരൂര്‍ ലേഖകന്‍),തേജസ്, (ബ്യൂറോ ഇന്‍ ചാര്‍ജ് കോഴിക്കോട്),വീക്ഷണം(ബ്യൂറോ ചീഫ് മലപ്പുറം ),കേരള പ്രണാമം (കോഴിക്കോട് ബ്യൂറോ ചീഫ്) ഇതിനു പുറമെ, കറസ്‌പോണ്ടന്റ് പ്രവാസി മാഗസിന്‍ ദുബായ് മീഡിയാ സിറ്റി, എഡിറ്റര്‍ പഞ്ചാക്ഷരം മാസിക, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സത്യമേവ ഓണ്‍ലൈന്‍ ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചു 5 പുസ്തകങ്ങളുടെ കര്‍ത്താവ്.മികച്ച ഡോക്യുമെന്ററി (വെറ്റിലയുടെ കഥ ) 24 ഫ്രെയിംസ് ഗ്ലോബല്‍ എക്‌സലന്‍സി പുരസ്‌കാരം,വാഗ്ഭ്യാനന്ദ ഗുരു പുരസ്‌കാരം,ഭരത് മുരളി പുരസ്‌കാരം(സിനിമ റിവ്യൂ) എന്നി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. എഴുത്തനുഭവങ്ങള്‍ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

തിരൂര്‍ മുറിവഴിക്കല്‍ സ്വദേശിയായ സി പി ശിഹാബുദ്ദീന് കാവ്യാലാപനരംഗത്തെ സംഭാവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.എഫ് എം റേഡിയോ, യൂട്യൂബ് എന്നിവയില്‍ ധാരാളം കവിതകള്‍ ആലപിച്ചിട്ടുള്ള ഇദ്ദേഹം മലയാള സിനിമയില്‍ പാടാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഇരുപതിലേറെ പ്രശസ്തമായ കാവ്യങ്ങള്‍ പാടി പേരെടുത്തിട്ടുള്ള ശിഹാബുദ്ദീന്‍ ഹിന്ദിയിലും പാടാറുണ്ട് ഇപ്പോള്‍ കന്നഡ തമിഴ് ഭാഷകളില്‍ പാടാനുള്ള തയ്യാറെടുപ്പിലാണ്.ഗാന്ധാരി എന്ന കവിതക്ക് തൃശൂരിലെ നവോത്ഥാനം ക്രിയേഷന്‍ സാഹിത്യ സംഗമത്തില്‍ ഗാനഗന്ധര്‍വ്വ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കവിതാലാപനം ജീവിത ലക്ഷ്യമായി മുന്നേറുന്ന ശിഹാബുദ്ധീന്‍ തമിഴ്‌നാട്ടിലെ വ്യാപാര രംഗത്ത് സജീവമാണ്.

Similar News