ബൈക്കില്‍ കടത്തിയ 1.6 കിഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി കൊട്ടന്തലയില്‍ വാഹനപരിശോധനക്കിടെ എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച അരിയല്ലൂര്‍ വില്ലേജില്‍ അരിയല്ലൂര്‍ ബീച്ചില്‍ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദാണ് പിടിയിലായത്.

Update: 2020-08-26 12:01 GMT

പരപ്പനങ്ങാടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സ്സൈസ് റേഞ്ച് ഓഫിസ് ടീം നടത്തിയ വാഹന പരിശോധനയില്‍ പള്‍സര്‍ ബൈക്കില്‍ കടത്തിയ 1.6 കിഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.  പരപ്പനങ്ങാടി കൊട്ടന്തലയില്‍ വാഹനപരിശോധനക്കിടെ എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച അരിയല്ലൂര്‍ വില്ലേജില്‍ അരിയല്ലൂര്‍ ബീച്ചില്‍ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദാണ് പിടിയിലായത്. 1.6 കി.ഗ്രാം കഞ്ചാവും പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.

പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്ത് റയിലോരത്ത് നട്ടുവര്‍ത്തുന്ന രീതിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ കഞ്ചാവ് ചെടി


പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, പ്രി വെന്റിവ് ഓഫിസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, പി ബി വിനീഷ്, ആര്‍ യു സുഭാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു പട്ടേരിവീട്ടില്‍, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൊട്ടു തലേദിവസം പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്ത് റയിലോരത്തുനിന്നും നട്ടുവര്‍ത്തുന്ന രീതിയില്‍ ഒരു കഞ്ചാവ് ചെടിയും കണ്ടെത്തി കേസെടുത്തിരുന്നു.




Tags:    

Similar News