ഫാഷിസ്റ്റ് തേരോട്ടത്തില്‍ നിശബ്ദത കുറ്റകൃത്യമാണ്: സി എ റഊഫ്

Update: 2021-02-12 13:16 GMT

തിരൂര്‍: ഫാഷിസ്റ്റ് തേരോട്ടത്തില്‍ നിശബ്ദത പാലിച്ച് തങ്ങള്‍ നിഷ്പകഷരാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകൃത്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി എ റഊഫ്. 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനോടിനോടൊപ്പം' എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ സാംസ്‌കാരിക സമുച്ഛയത്തില്‍ സംഘടിപ്പിച്ച പൗര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ ജനാധിപത്യ മതേതര വിരുദ്ധ സമീപനങ്ങള്‍ തുറന്നുകാണിക്കുകയും ജനങ്ങളെ അണിനിരത്തി സമരം ചെയ്യുന്നതും കൊണ്ടാണ് പോപുലര്‍ ഫ്രണ്ടിനെ ഇഡി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളൈ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും സംഘടനക്ക് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതു കൊണ്ട് ഇതില്‍ തെല്ലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

    കാംപയിന്റെ സമാപനമായി ഫെബ്രുവരി 17ന് പുത്തനത്താണിയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് ബഹുജന റാലിയോടെ സമാപിക്കും. ഡിവിഷന്‍ പ്രസിഡന്റ് സി എച്ച് ബഷീര്‍, തിരൂര്‍ ഏരിയ പ്രസിഡന്റ് കബീര്‍ പയ്യനങ്ങാടി സംസാരിച്ചു.

Popular front conduct programme in Tirur

Tags:    

Similar News