മലപ്പുറം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഡിഡിഇ, ഡിഇഒ, എഇ ഓഫിസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മലപ്പുറം ഡിഡിഇ, തിരൂര്‍ ഡിഇഒ, പൊന്നാനി എഇഒ, തിരൂരങ്ങാടി ഡിഇഒ, വണ്ടൂര്‍ ഡിഡിഒ, നിലമ്പൂര്‍ എഇ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തും.
ആദിവാസി ഊരുകളില്‍ ഓണ്‍ലൈന്‍ പഠനം അസാധ്യമായവര്‍ക്ക് എംആര്‍എസ് ഹോസ്റ്റലുകള്‍ തുറക്കുക, കാംപസില്‍ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തുക, ഊരുകളില്‍ ലേണിങ് സെന്റര്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിലമ്പൂര്‍ എഇ ഓഫിസിലേക്ക് ആദിവാസി ദലിത് കൂട്ടായ്മയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി മാര്‍ച്ച് നടത്തും.
പ്രതിഷേധ മാര്‍ച്ചുകള്‍ വിവിധ ഇടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാന്‍, സംസ്ഥാന കമ്മിറ്റിയംഗം ജംഷീല്‍ അബൂബക്കര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എ കെ സഫീര്‍, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ഹംസ, സ്വാലിഹ് കുന്നക്കാവ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും.