വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

Update: 2020-06-02 14:57 GMT
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം മങ്കേരി കോളനിയിലെ ദേവിക എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്തു ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.

സമകാലിക കൊറോണ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠന രീതി ഓണ്‍ലൈന്‍ വല്‍ക്കരിച്ചതിനെത്തുടര്‍ന്ന് പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ദേവിക ആത്മഹത്യചെയ്തത്.




Tags:    

Similar News