അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറുന്നു
നവീകരിച്ച കെട്ടിടവും പുതുതായി നടത്തിയ പ്രവര്‍ത്തനങ്ങളും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് പരിശോധിച്ചു.
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയിലെ പഴക്കംചെന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്റെ മുഖഛായ മാറുന്നു. നവീകരിച്ച കെട്ടിടവും പുതുതായി നടത്തിയ പ്രവര്‍ത്തനങ്ങളും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് പരിശോധിച്ചു. ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്ഷ്യല്‍ മാനേജര്‍ പ്രിയംവദ വിശ്വനാഥന്‍, ചീഫ് പ്രിന്‍സിപ്പല്‍ ഓപറേഷന്‍ മാനേജര്‍ നീനു ലറ്റയര്‍, ഡിഐജി ചീഫ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ജോതി, കമ്മീഷണര്‍ മനോജ് കുമാര്‍ തുടങ്ങിയവരും അനുഗമിച്ചു.
ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍ പാതയിലെ ഏറ്റവും വലിയ സ്റ്റേഷനായി മാറിക്കഴിഞ്ഞ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ നവീകരണപ്രവൃത്തികളെല്ലാം അദ്ദേഹം നോക്കിക്കണ്ടു. രണ്ടുവര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി ഒട്ടേറെ നിര്‍മാണപ്രവൃത്തികളാണ് സ്റ്റേഷനില്‍ നടന്നുവരുന്നത്.