മഴ; ഓടക്കയത്ത് ടാറിങ് പൂര്‍ത്തിയാവും മുമ്പ് റോഡ് തകര്‍ന്നു

Update: 2021-05-15 09:01 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാവും മുമ്പ് തകര്‍ന്നു. ഇന്നലെ പെയ്ത മഴയിലാണ് ഓടക്കയം ഭാഗത്ത് റോഡ് രണ്ടായി നീളത്തില്‍ വിണ്ടുകീറി ഗതാഗത യോഗ്യമല്ലാതായത്. ദുരന്ത സാധ്യതയുള്ള ഈ ഭാഗത്ത് റോഡ് തകര്‍ന്നത് ജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. നബാര്‍ഡിന് കീഴില്‍ 13 കോടി ചെലവിട്ട് റോഡ് നവീകരണവും റബ്ബറൈസിങും ഉള്‍പ്പെടെയുള്ള പദ്ധതിയില്‍ നിര്‍മിച്ച റോഡാണ് നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തകര്‍ന്നത്. എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടമില്ലാതെ നടത്തിയ പ്രവൃത്തിയില്‍ നേരത്തേ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. നിര്‍മാണത്തിലെ ക്രമക്കേടാണ് റോഡ് തകര്‍ച്ചയ്ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Rain: Road collapsed before the tarring was completed

Tags:    

Similar News