സൗഹൃദവേദി തിരൂര്‍ ഡോ.പി വി എ കെ ബാവയെ ആദരിച്ചു

Update: 2022-06-20 08:04 GMT

തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറുമായ ഡോ.പി വി എ കെ ബാവയെ സൗഹൃദവേദി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ഡോ ബാവയുടെ ആരോഗ്യ മേഖലയിലേയും സാമൂഹ്യ സേവന രംഗത്തേയും പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറ മാതൃകയാക്കേണ്ട താന്നെന്ന് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്ത് കേരളാ പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ പാവങ്ങളെയും സാധാരണക്കാരേയും ചേര്‍ത്തു പിടിക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അദ്ദേഹം മുന്തിയ പരിഗണനയാണ് നല്‍കിയിരുന്നത്, തിരൂര്‍ പൊന്നാനി ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചിരുന്നപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നുവെന്നും അഡ്വ എം കെ സക്കീര്‍ അഭിപ്രായപ്പെട്ടു.സര്‍ജറി വിദഗ്ധനായിരുന്ന അദ്ദേഹം നിരവധി ജീവനുകള്‍ രക്ഷിച്ചിട്ടുണ്ട്,വൈദ്യ ശാസ്ത്രത്തെ കച്ചവട വല്‍കരിക്കുന്നതിനെ അദ്ദേഹം എന്നും എതിരായിരുന്നു,അവശത അനുഭവിക്കുന്നവരെ കണ്ടറിഞ്ഞു സഹായിക്കാന്‍ മനസ് കാണിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സൗഹൃദ വേദി തിരൂര്‍ സെക്രട്ടറി കെ കെ റസാക്ക് ഹാജി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുള്ള അദ്ധ്വക്ഷത വഹിച്ചു.തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി എ ഫസല്‍ഗഫൂര്‍, മലബാര്‍ ഗോള്‍ഡ് സ്ഥാപക ഡയറക്ടര്‍ കാപ്പന്‍ ജബ്ബാര്‍,ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍,പിഎ കോളജ് ചെയര്‍മാന്‍ അബ്ദുള്ള ഇബ്രാഹിം ഹാജി, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എം ഷാഹുല്‍ ഹമീദ് ,തിരൂര്‍ ഡിവൈഎസ്പി വി വി ബെന്നി, ഡോ. നൗഷാദ്, ഡോ. ഹസ്സന്‍ ബാബു, ഹുസ്സെന്‍ കോയ തങ്ങള്‍, കെ വി അബ്ദുല്‍ ഖയൂം, ജലീല്‍ മലബാര്‍, കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി, ഡോ. സലാഹുദ്ദീന്‍, ടി കെ അഷറഫ്, പി പി ഏന്തീന്‍കുട്ടി, കാദര്‍ കൈനിക്കര ,ഷമീര്‍ കളത്തിങ്ങല്‍, ഹമീദ് കൈനിക്കര ,മുനീര്‍ കുറുംബടി, കെ ഷാഫി ഹാജി , പി പി അബ്ദു റഹിമാന്‍ ,ഷഫീഖ് മലബാര്‍ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.ഡോ. പി വി എ കെ ബാവ സമുചിതമായി മറുപടി പറഞ്ഞു.

Tags:    

Similar News