പണ്ഡിതനും ഗ്രന്ഥകാരനുമായ പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് അന്തരിച്ചു

Update: 2024-06-07 17:16 GMT

മലപ്പുറം: പ്രമുഖ കര്‍ം ശാസ്ത്ര പണ്ഡിതനും പ്രബോധകനും ഗ്രന്ഥകാരനും മുദരിസുമായ പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്(55) അന്തരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച മുദരിസിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ബാഖവി തേഞ്ഞിപ്പലം കിഴക്കെ മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ്, പെരുമുഖം എണ്ണക്കാട്, കൊളപ്പുറം പാലമഠത്തില്‍ ചിന, കല്‍പറ്റ ടൗണ്‍ വലിയ ജുമാ മസ്ജിദ്, കൊട്ടപ്പുറം, പങ്കുവെട്ടിക്കുളം, കോടമ്പുഴ ബാ അലവി ജുമാ മസ്ജിദ്, മലപ്പുറം കോണോംപാറ, കൊടിഞ്ഞി പള്ളി എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. ബിരുദധാരികളായ നൂറില്‍പരം ശിഷ്യരുണ്ട്. കൊണ്ടോട്ടി തഖിയക്കല്‍, ഇരിവേറ്റി തുടങ്ങിയ മഹല്ലുകളുടെ ഖാസിയായിരുന്നു. ബാഖവീസ് അസോസിയേഷന്‍ സ്‌റ്റേറ്റ് ജോയിന്റ് സെക്രട്ടറി, മജ്‌ലിസുന്നൂര്‍ പഞ്ചായത്ത് കണ്‍വീനര്‍, സമസ്ത ഏറനാട് താലൂക്ക് മുശാവറ അംഗം, സമസ്ത മുദരിസീന്‍ സ്‌റ്റേറ്റ് കമ്മറ്റി അംഗം, എസ്‌വൈ എസ് ആദര്‍ശ സമിതി അംഗം, ജില്ലാ കമ്മറ്റി അംഗം, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ്, മുണ്ടംപറമ്പ് പാണാട്ടാലുങ്ങല്‍ മുനവ്വിറുല്‍ ഇസ് ലാം മദ്‌റസ ആന്റ് ജുമാ മസ്ജിദ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹജ്ജ്-ഉംറ, ഉംറയും സിയാറയും, ദിക്‌റുകളും ഔറാദുകളും, മരണവും അനന്തര കര്‍മങ്ങളും എന്ന തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പരേതനായ ഖാസി പി എ ആലിക്കുട്ടി മുസ് ല്യാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: മുഹമ്മദ് മുഹ്‌സിന്‍ അലി ഹുദവി(വിളയില്‍ വാഫി കോളജ് അധ്യാപകന്‍), ഹുസ്‌ന, ഫാതിമ ശിഫാന, മുഹമ്മദ് സിനാന്‍(ദാറുല്‍ ഹുദ വിദ്യാര്‍ഥി), ആയിശ മിന്ന, മുഹമ്മദ് ഇഹ്‌സാന്‍(വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, പി എ അബ്ദുറഹ്മാന്‍ മാസ്റ്റര്‍(അല്‍ അന്‍സാര്‍ പ്രധാനാധ്യാപകന്‍), ഉമര്‍ ഹുദവി(ഖത്തര്‍), അന്‍വര്‍ ഹുദവി(ഖത്തര്‍), ഖദീജ ചെമ്രകാട്ടൂര്‍, ഫാതിമ കാവനൂര്‍, ജുമൈല പാലോട്ടില്‍. മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ 8ന് മുണ്ടംപറമ്പ് പാറമ്മല്‍ ജുമാ മസ്ജിദില്‍.

Tags:    

Similar News