വണ്ടൂര്‍: പരന്ന വായനയിലൂടെയാണ് ശൈഖുനാ ഉണ്ണി മുഹമ്മദ് മൗലവിയെ പോലുള്ള വിജ്ഞന്മാര്‍ ഔന്നത്യം കീഴടക്കിയതെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുന്ന ഇന്നത്തെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ധര്‍മം മറന്നുപോവുകയാണെന്നും വിദ്യാര്‍ഥികളെ വായിക്കാനും അറിവ് സമ്പാദിക്കാനും പ്രേരിപ്പിക്കുന്നതാണ് ഉണ്ണി മുഹമ്മദ് മുസ്‌ല്യാരുടെ ജീവിതമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി പ്രസ്താവിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും വണ്ടൂര്‍ ജാമിഅ വഹബിയ്യ സദര്‍ മുദര്‍രിസുമായിരുന്ന പ്രശസ്ത പണ്ഡിതന്‍ ശൈഖുനാ കെ ഉണ്ണി മുഹമ്മദ് മുസ്‌ല്യാരുടെ 11ാം അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ജാമിഅ പ്രഫസര്‍ അബൂ ഹനീഫ മുഈനി, കെ എം ശംസുദ്ദീന്‍ വഹബി, റഷീദലി വഹബി എടക്കര, സി ഹംസ വഹബി, ഹുസൈന്‍ വഹബി മുണ്ടമ്പ്ര ഇബ്രാഹിം മൗലവി പൂവ്വത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു.