തിരൂര്‍: യുവ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മൂന്നാം അനുസ്മരണ സംഗമം തിരൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. തിരൂര്‍ പ്രസ്‌ക്ലബ്ബും കെ എം ബഷീര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ജില്ലാ പഞ്ചായത്തംഗവും കെ എം ബഷീറിന്റെ സഹപാഠിയുമായ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. തിരൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി കെ രതീഷ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എ പി എഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എം ബഷീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി.
കെ എം ബഷീറിന്റെ സഹോദരന്‍ കെ അബ്ദുറഹ്മാന്‍, പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് വി കെ റഷീദ്, കെ പി ഒ റഹ്മത്തുല്ല, പി പി അബ്ദുറഹ്മാന്‍, ജോയിന്റ് സെക്രട്ടറി എന്‍ എം സുഹൈല്‍, അമീന്‍ കൈനിക്കര, ചെറിയമുണ്ടം പഞ്ചായത്തംഗം മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവാതിരിക്കാനും കേസ് അട്ടിമറിക്കാതിരിക്കാനും സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും നീതിലഭിക്കുംവരെ പോരാട്ടം തുടരാനും അനുസ്മരണയോഗം ആഹ്വാനം ചെയ്തു.