താനൂര്‍:താനൂര്‍ ഫിഷിങ് ഹാര്‍ബറിനോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെനാവശ്യപ്പെട്ടു സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന് (എസ് ഡി റ്റി യു) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഹാര്‍ബറില്‍ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തുക, ക്ലീനിംഗ് തൊഴിലാളികളുടെ കുറവ് നികത്തുക, തോണികള്ക്കനുസരിച്ച് ജെട്ടി നീളം കൂട്ടുക, തൊഴിലാളികള്‍ക്ക് ഇരിപ്പിടം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സംഗമം എസ് ഡി റ്റി യു സംസ്ഥാന ട്രഷറര്‍ അഡ്വ: എ എ റഹീം ഉദ്ഘാടനം ചെയ്തു. താനൂര്‍ ഏരിയ പ്രസിഡന്റ് ഇ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി അക്ബര്‍ പരപ്പനങ്ങാടി ഏരിയ സെക്രട്ടറി വെള്ളിയത്ത് അന്‍വര്‍ താനൂര്‍ ഹാര്‍ബര്‍ യൂണിറ്റ് കണ്‍വീനര്‍ കുഞ്ഞിമോന് സംസാരിച്ചു