ശംസുല്‍ ഉലമാ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

മമ്പാട് അഹിബ്ബായ ചാരിറ്റബിള്‍ & എജ്യൂക്കേഷനല്‍ ട്രസ്റ്റ് (അസറ്റ്) പുറത്തിറക്കിയ ഗ്രന്ഥം പ്രമുഖപണ്ഡിതനും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ മൗലാന നജീബ് മൗലവിയാണ് രചിച്ചത്.

Update: 2020-10-29 14:55 GMT

മലപ്പുറം: കേരളത്തിലെ എല്ലാവിഭാഗം പണ്ഡിതന്‍മാരുടെയും ഗുരുവും പ്രമുഖ കര്‍മശാസ്ത്രമനീഷിയുമായും അവിഭക്ത സമസ്തയുടെ മുഫ്തിയുമായിരുന്ന ശംസുല്‍ ഉലമാ അല്ലാമാ ഖുതുബി മുഹമ്മദ് മുസ്ല്യാര്‍ (റ )സമ്പൂര്‍ണ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. മമ്പാട് അഹിബ്ബായ ചാരിറ്റബിള്‍ & എജ്യൂക്കേഷനല്‍ ട്രസ്റ്റ് (അസറ്റ്) പുറത്തിറക്കിയ ഗ്രന്ഥം പ്രമുഖപണ്ഡിതനും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ മൗലാന നജീബ് മൗലവിയാണ് രചിച്ചത്.

പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, കൂരാട് മുഹമ്മദലി മുസ്ലിയാര്‍, പി അലി അക്ബര്‍ മൗലവി, ഇ പി അശ്‌റഫ് ബാഖവി, കെ കെ സുലൈമാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന മൗലിദ് ജല്‍സയ്ക്ക് സി ഹംസ വഹബി നേതൃത്വം നല്‍കി. കെ എം ശംസുദ്ദീന്‍ വഹബി, അമീന്‍ വയനാട്, ശബീര്‍ മൗലവി, സി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് വഹബി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News