'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി അന്‍വര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. പുനര്‍ജനി കേസില്‍ രക്ഷപ്പെടുത്തുന്നതിനു വേണ്ടി തൃശൂരില്‍ സഹായിക്കാമെന്ന് ആര്‍എസ്എസുമായി സതീശന്‍ ധാരണയിലെത്തിയെന്നും അന്‍വര്‍ ആരോപിച്ചു. വോട്ടുനില പരിശോധിച്ചാല്‍ എല്ലാ കാര്യവും വ്യക്താവും. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേയുമായി രഹസ്യ ചര്‍ച്ച നടത്തിയ വിവരം താന്‍ അറിഞ്ഞതായി പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. 'പുനര്‍ജനി' കേസില്‍ ഇഡി അന്വേഷണം നടത്താന്‍ സതീശന് ധൈര്യമുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു.