ആത്മീയത ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തു പകര്‍ന്നു:പി സുരേന്ദ്രന്‍
താനൂര്‍:വിശ്വാസവും ആത്മീയതയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തു പകര്‍ന്നതായി സാഹിത്യകാരന്‍ പി സുരേന്ദ്രന്‍.സ്വാതന്ത്ര്യ സമര സേനാനി ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍ സാഹിബിനെ അനുസ്മരിച്ച് ഇസ്ലാഹുല്‍ ഉലൂം അറബിക് കോളജ് സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിക്കാദര്‍ സാഹിബിന്റെ പുരാതന ഭവനം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ നാട് ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചരിത്ര സെമിനാര്‍ താനൂര്‍ നഗര സഭാ ചെയര്‍മാന്‍ പി പി ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ സി എം അബ്ദുസ്സമദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വ. പി പി റഊഫ് ആമുഖ പ്രഭാഷണം നടത്തി. എം പി അഷ്‌റഫ്, എ പി മുഹമ്മദ് ശരീഫ്, അഡ്വ.പി പി ആരിഫ്, ടി വി കോയട്ടി, സി ടി അബ്ദുറശീദ് ഫൈസി, അബ്ദുസ്സത്താര്‍, ടി പി കുഞ്ഞിക്കാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി പി ബാസിത് ഹുദവി തിരൂര്‍ സ്വാഗതവും ലിയാഖത്തലി മാവൂര്‍ നന്ദിയും പറഞ്ഞു.