മലപ്പുറം: മാനുഷിക മൂല്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യുന്ന മദ്യമയക്കുമരുന്ന് ഉപയോഗത്തിന്റെ കെടുതികളെക്കുറിച്ച് ബോധീകരണം നല്‍കി കേരള സുന്നി ജമാഅത്തിന്റെ ഒരാഴ്ച നീണ്ടുനിന്ന നാര്‍ക്കോട്ടിക് വിരുദ്ധ ജിഹാദ് എന്ന പ്രമേയത്തില്‍ നടന്ന യുവജനസംഗമങ്ങള്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സി ടി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ ടി ശബീര്‍ വഹബി അധ്യക്ഷത വഹിച്ചു. സി ഹംസ മൗലവി, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, സുബൈര്‍ മൗലവി, ജഅ്ഫര്‍ ബാഖവി, കെ അബൂബക്കര്‍ സംസാരിച്ചു.
സ്ത്രീകളുടെ തിരുനബി, നരച്ചവരെ നിരസിക്കരുത്, ബാല്യത്തിന്റെ മൂല്യം എന്നീ നാലുപ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നാലുഘട്ടങ്ങളിലായി മിലാദ് കാംപയിന്‍ നടക്കുന്നത്. വയോജന സംഗമം (നരച്ചവരെ നിരസിക്കരുത്) നാളെ എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. വനിതാ സംഗമം (സ്ത്രീകളുടെ തിരുനബി) 23ന് കണ്ണൂരും ബാലകൗമാര സംഗമം (ബാല്യത്തിന്റെ മൂല്യം) 30ന് പരപ്പനങ്ങാടിയിലും ഉദ്ഘാടനം ചെയ്യും.